കണ്ണൂര്‍: സ്വര്‍ഗീയ പടിഞ്ഞാറെക്കണ്ടി സുനില്‍, സി.എച്ച്.ദിനേശന് അനുസ്മരണം കീഴുത്തള്ളി വെസ്റ്റ് യുപി സ്കൂളില്‍ നടന്നു. ആര്‍സ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.വി.ജയരാജന് മാസ്റ്റര്‍ അനുസ്മരണഭാഷണം നടത്തി. ബിജെപി കണ്ണൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് രവിവര്‍മ്മ അധ്യക്ഷത വഹിച്ചു. ടി.സി.രത്നാകരന് സ്വാഗതവും കെ.കെ.ശശിധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: