ചെറുപുഴ: അടിയന്തിര സാഹചര്യങ്ങളില്‍ നിയമപാലനവും രക്ഷാപ്രവര്‍ത്തനവും സാധ്യമാക്കുന്നതിന് വിവിധ പ്രദേശങ്ങളുടെ സ്ഥിതിവിവരങ്ങള്‍ മനസ്സിലാക്കുന്നതിനും രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനുമായി ദേശീയ ദ്രുതകര്‍മ്മസേന മലയോര പോലിസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു.
കമാന്റന്റ് എംജി നായരുടെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ നിന്നുള്ള 60 അംഗ സേനയാണ് ചെറുപുഴ, പെരിങ്ങോം സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചത്. പോലീസ് സ്റ്റേഷന് പരിധിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘാംങ്ങള്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വിലയിരുത്തിയാണ് മടങ്ങിയത്.
കര്‍ണാടക വനമേഖല, തന്ത്രപ്രധാനമായ പെരിങ്ങോം സിആര്‍പിഎഫ് പരിശീലന കേന്ദ്രം എന്നിവ ഉള്‍പ്പെടുന്ന മലയോരമേഖലയില്‍ നിലവില്‍ കേരള പോലിസിന്റെ സേനാബലം പരിമിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: