തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പി.ടി. തോമസ് എം.എല്‍.എയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് മൊഴിനല്‍കുന്നതിന് അസൗകര്യമുണ്ടെന്ന് പി.ടി. തോമസ് അന്വേഷണസംഘത്തെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
അതേസമയം, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
വാദിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ടശേഷമാണ് സിംഗിള്‍ ബെഞ്ച് ഹരജി വിധി പറയാന്‍ മാറ്റിയത്. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലിന് പൊലീസ് ക്ലബില്‍ വ്യാഴാഴ്ച രാവിലെ പത്തോടെ പ്രതീഷ് എത്തിയെങ്കിലും ഉച്ചക്ക് ശേഷമാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രാത്രി എട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: