ചാത്തന്നൂര്‍: സി.പിഎം. ലോക്കല്‍ കമ്മിറ്റി അംഗം പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ചു. സിപിഎം. ചിറക്കര ലോക്കല്‍ കമ്മിറ്റി അംഗവും ചിറക്കര സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ ഉളിയനാട് എസ്.യു. ഭവനില്‍ സുഗതനാ(52)ണ് ചിറക്കര ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ചത്.
വൈകീട്ട് ആറ് മണിയോടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്നയുടനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആത്മഹത്യ കുറിപ്പില്‍ മകന് പാര്‍ട്ടി ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.
ഉഷയാണ് ഭാര്യ. മക്കള്‍: സുജ, ഉല്ലാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: