ന്യൂദല്‍ഹി: സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ചവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റി വച്ചു. കേസിലെ പ്രതികള്‍ നല്കിയ ജാമ്യാപേക്ഷ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
അടിയന്തര പ്രാധാന്യമൊന്നും ഹര്ജിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്.
ജാമ്യം തേടി ജേക്കബ് സ്റ്റീഫന്‍, ജോസ് വര്‍ഗീസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസ് വിശദമായി കേള്‍ക്കാന്‍ ഓക്ടോബറിലേക്ക് മാറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: