കൊച്ചി: ആറു മാസത്തിനകം മതം മാറണമെന്നാവശ്യപ്പെട്ട് സാഹിത്യകാരന് കെ.പി.രാമനുണ്ണിക്കു ഭീഷണിക്കത്ത്.
ആറുമാസത്തിനുള്ളില്‍ മതം മാറണമെന്നും അല്ലാത്തപക്ഷം തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഥ. ടി.ജെ. ജോസഫിന്റെ അനുഭവം ആവര്ത്തിക്കപ്പെടുമെന്നുമാണ് കത്തില്‍ ഉള്ളത്. കത്ത് പോലീസിന് കൈമാറിയെന്ന് രാമനുണ്ണി അറിയിച്ചു.
‘ഹിന്ദുക്കളോടും മുസ്ലീംങ്ങളോടും ഒരു വിശ്വാസി’ എന്ന പേരില്‍ രാമനുണ്ണി എഴുതിയ ലേഖനത്തിന്റെ പേരിലാണ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: