ആലപ്പുഴ: വീടില്ലാത്തതിനാല്‍ പൊതുസ്ഥലങ്ങളിലും നിരത്തുകളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്താന്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന രാത്രികാല സര്‍വേ ഇന്നാവസാനിക്കും.
നഗരത്തില്‍ അനാഥരായി അന്തിയുറങ്ങുന്നവരെ ഇന്നും നാളെയും കൂടി സര്‍വേ നടത്തി പൂര്‍ണമായി കണ്ടെത്തും. ദേശീയ നഗര ഉപജീവന മിഷനും കുടുംബശ്രീയും ചേര്‍ന്നാണു സര്‍വേ.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലുമായി അന്തിയുറങ്ങുന്ന അഞ്ചുപേരെ കണ്ടെത്തി. പേര്, പ്രായം, മേല്‍വിലാസം, നാട്, അന്തിയുറങ്ങുന്ന സ്ഥലം, എത്ര കാലമായി വന്നിട്ട്, തൊഴില്‍ തുടങ്ങിയ വിവരങ്ങളാണു ശേഖരിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കുകയാണു ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: