അമ്പലപ്പുഴ: ജോലിയില്‍ നിന്നും വിരമിച്ചിട്ടും മാലിന്യമുക്ത പദ്ധതിയുമായി ഡോ. ഷിബുജയരാജ്. തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ വിജയം കണ്ട ”പ്രോഗ്രസ്” സംസ്ഥാ ന സര്‍ക്കാര്‍ അവഗണിച്ചു.
തൃക്കുന്നപ്പുഴ സിഎച്ച്സി മെഡിക്കല്‍ ഇന്‍ചാര്‍ജ്ജ് ആയിരിക്കെ ഒരു പഞ്ചായത്തിനെ പകര്‍ച്ചവ്യാധിയില്‍ നിന്നും രക്ഷിക്കുകയും മാലിന്യമുക്തമാക്കുകയും ചെയ്യുന്ന പദ്ധതിയാണ് പ്രോ ഗ്രസ് എന്ന പേ രില്‍ ഷി ബു ജയരാ ജ് നടപ്പാക്കിയത്.
മറ്റു പഞ്ചായത്തുകളില്‍ ബാധിച്ച പകര്‍ച്ച പനിയില്‍ നിന്ന് തൃക്കുന്നപ്പുഴ പഞ്ചായത്തിനെ പൂര്‍ണ്ണമായും വിമുക്തമാക്കാന്‍ പ്രോഗ്രസിലൂടെ സാധിച്ചു.
പദ്ധതിയെ സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയും പ്രോത്സാഹിപ്പിക്കാതിരിക്കുകുമായിരുന്നുവെന്ന് പറയപ്പെടുന്നു.
നിലവില്‍ അമ്പലപ്പുഴയില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം വ്യക്തിപരമായി ചെയ്യാന്‍ തയ്യറെടുക്കുകയാണ് ഷിബു ജയരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: