ആലപ്പുഴ: കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് പരാതികളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന് സിവില്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടി സ്ഥാപിച്ചു. അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നഗരാസൂത്രണ കാര്യാലയത്തിലാണ് പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുള്ളത്. എല്ലാ മാസവും 14-ാമത്തെ പ്രവൃത്തി ദിവസം രാവിലെ 11ന് പെട്ടിതുറന്ന് പരാതികള്‍ പരിശോധിക്കും. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാതലത്തില്‍ റീജണല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ക്കാണ് നല്‍കേണ്ടത്. ഇത്തരം പരാതികളും പെട്ടിയില്‍ ഇടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: