കുളമാവ്: കുളമാവ് ഡാമില്‍ മീന്‍പിടിക്കുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായ കരോട്ട്പുരയ്ക്കല് ഫെര്ണ്ണാണ്ടസിനെ വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് സംഭരണിയുടെ വൈരമണി ഭാഗത്ത് തെരച്ചില്‍ നടക്കുന്നത്.
വ്യാഴാഴ്ചയാണ് മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ ഫെര്ണ്ണാണ്ടസിനെ കാണാതായത്. സംഘം ഉപയോഗിച്ച നാടന്‍ വഞ്ചി ശക്തമായ മഴയിലും കാറ്റിലും പെട്ട് മറിയുകയായിരുന്നു. ഡാമില്‍ വീണ മൂവരില്‍ മറ്റ് രണ്ട് പേരും നീന്തി രക്ഷപ്പെട്ടിരുന്നു.ഇന്നലെ വിദഗ്ദ്ധ പരിശീലനം ലഭിച്ച സ്കൂബ ഡൈവിംഗ് ടീം അംഗങ്ങള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നും തെരച്ചില്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: