തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിലെ ലിഫ്റ്റില്‍ ജീവനക്കാര്‍ കുടുങ്ങി. ജീവനക്കാരായ മരങ്ങാട്ടുപള്ളി സ്വദേശി ജോബി പ്ലാത്തോട്ടവും നഴ്സ് ലിസിയുമാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ 9 മണിയോടെ കോലഞ്ചേരി ആശുപത്രിയിലേയ്ക്ക് രോഗിയെ കൊണ്ടുപോകുന്നതിനായി ജീവനക്കാര്‍ ലിഫ്റ്റില്‍ കയറിയപ്പോഴാണ് ലിഫ്റ്റ് പണിമുടക്കിയത്. തുടര്‍ന്ന് പോലീസിനെയോ ഫയര്‍ഫോഴ്സിനെയോ അറിയിക്കാതെ ലിഫ്റ്റ് ടെക്നീഷ്യന് വരുന്നതുവരെ ഹോസ്പിറ്റല്‍ അധികൃതര്‍ കാത്തിരുന്നു.
10 മിനിറ്റിനകം ലിഫ്റ്റിന്റെ ആളുകള്‍ വരുമെന്നും അവര്‍ക്ക് തുറക്കാന്‍ സാധിച്ചില്ലെങ്കില്‍ ഫയര്‍ഫോഴ്സിനെ അറിയിക്കാം എന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. പിന്നീട് ഫയര്‍ഫോഴ്സെത്തി. ലിഫ്റ്റ് ടെക്നീഷ്യനും ചേര്‍ന്ന് ലിഫ്റ്റില്‍ കുടുങ്ങിയ ജീവനക്കാരെ പുറത്തെത്തിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നഴ്സിന് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: