തൃശൂര്‍: ദ്രാവിഡ കലാ-സാംസ്കാരിവേദിയുടെ മഹാത്മാ അയ്യന്‍കാളി കര്‍മ്മശ്രേഷ്ഠ പുരസ്കാരം വാവാ സുരേഷിന് സമ്മാനിച്ചു. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ വി.ടി.ബല്‍റാം എംഎല്‍എ പുരസ്കാരദാനം നിര്‍വഹിച്ചു. എസ്എസ്എല്‍സി, പ്ളസ് ടു മുഴുവന്‍ എപ്ലസ് നേടിയ എസ്ടി,എസ്ടി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡോ.അബേദ്കര് അക്ഷര പുരസ്കാരവിതരണവും എംഎല്‍എ നിര്‍വഹിച്ചു.
ദ്രാവിഡ പ്രസിഡണ്ട് കെ.സി.സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. അഡ്വ.ജോസഫ് ടാജറ്റ്, വി.എസ്.പ്രിന്‍സ്, അഡ്വ.ടി.എസ്.മായാദാസ്, ബിജു ആട്ടോര്‍, കരീം പന്നിത്തടം, പി.കെ.ഹംസ, ടി.കെ.ബാബു, അരവിന്ദന് നെല്ലുവായ്, വി.കെ.ദാസന്, പി.ടി.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: