തൃശൂര്‍: നഗരത്തിലെ ലോഡ്ജില്‍ തീപിടിച്ചത് പരിഭ്രാന്തി പരത്തി. കെ.എസ്.ആര്.ടി.സി റോഡിലെ ആരാധന ലോഡ്ജിലാണ് തീപ്പിടുത്തമുണ്ടായത്.മുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ലോഡ്ജുടമകള്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.ലോഡ്ജിലെ രണ്ടാം നിലയിലെ മുറിയിലാണ് തീപിടിച്ചത്.മുറിയിലെ കിടയ്ക്ക, ഫാന്‍, ടി.വി എന്നിവ കത്തി നശിച്ചു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴസ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റേഷന് ഓഫീസര്‍ എ.എല്‍.ലാസര്‍, ലീഡിങ്ങ് ഫയര്മാന്മാരായ ടി.അനില്‍കുമാര്‍, ബല്‍റാം എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: