പേരാമ്പ്ര: പെണ്‍കുട്ടികളുടെ നഗ്ന ഫോട്ടോ അയച്ചു തരണമെന്ന് വാട്സ് അപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ച കുടുംബശ്രി കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ കായണ്ണ സ്വദേശി എ.സി. മൊയ്തിയെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് ഭാരതീയമഹിളാ മോര്‍ച്ച പേരാമ്പ്രമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. അധ്യാപക സമൂഹത്തിന് തന്നെ അപമാനമായ ഇയാള്‍ ഈ ജോലിയില്‍ തുടരാന്‍ അര്‍ഹനല്ല.
സിപി എം അധ്യാപക സംഘടനയായ കെഎസ്ടിഎ യുടെ സജീവ പ്രവര്‍ത്തകനും പാര്‍ട്ടിയുടെ ഉന്നത തലങ്ങളില്‍ സ്വാധീനവുമുള്ള ഇയാള്‍ അവിടനല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനാണ്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ സി.പി.എം നേതൃത്വം ഇടപെട്ട് കേസില്‍ നിന്ന് ഒഴിവാക്കിയെടുക്കുകയായിരുന്നു.
മണ്ഡലം പ്രസിഡണ്ട് ജിഷ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് കെ. എം. ജയസുധ, ജിഷ പ്രദീപന്, പ്രസന്ന പ്രേമദാസ്, സി.കെ. ലീല തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: