പൊയിനാച്ചി: ലോറി ബൈക്കിലിടിച്ച് അധ്യാപകന് ഗുരുതരമായി പരിക്കേറ്റു. പാലക്കുന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനും ബാര ഞെക്ലിയിലെ ഗോപാലന്റെ മകനുമായ അജീഷി (30)നാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 7.30 മണിയോടെ മയിലാട്ടിയിലാണ് അപകടമുണ്ടായത്. അജീഷ് ബൈക്കോടിച്ചു പോകുമ്പോള്‍ എതിരെ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അജീഷിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: