ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെയും ഇരിട്ടി മഹാത്മാഗാന്ധി കോളജ് ഭൂമിത്രസേന ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ചാന്ദ്രദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍കൊളേജിയറ്റ് ഗ്രീന്‍ക്വിസ് മത്സരം നടത്തി. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കോളജുകളെ പ്രതിനിധീകരിച്ച് 28 ടീമുകള്‍ പങ്കെടുത്തു. ജൈവവൈവിധ്യം വിഷയമായി നടത്തിയ ക്വിസ് മത്സരത്തില്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലെ ആല്‍ബി ടോം, കെ.ജിഷ്ണു എന്നിവര്‍ ജേതാക്കളായി. മാനന്തവാടി മേരിമാതാ കോളജിലെ എം.എസ്.അരുണ്‍, അനുഷ ടോം എന്നിവര്‍ രണ്ടാം സ്ഥാനവും അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ കോളജിലെ ജെറിന് ജോസഫ് റോയി, ജോയല്‍ ജോസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. മഹാത്മാഗാന്ധാ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.ജെ.മാത്യു ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: