ന്യൂദൽഹി: ചൈനീസ് നൂൽ കഴുത്തിൽ മുറുകിയ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദൽഹിയിലെ ഗീത കോളനി സ്വദേശിയായ 35കാരനാണ് കഴുത്തിൽ ചൈനീസ് നൂൽ മുറുകി അപകടത്തിൽപ്പെട്ടത്.
ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങവെ റോഡിനു കുറുകെ കെട്ടിയിരുന്ന നൂൽ അയഞ്ഞ് കഴുത്തിൽ മുറുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച വീണ ഇയാളെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിൽ മുറിവേറ്റ് രക്തം പുറത്തേക്ക് വന്നിരുന്നു.
‘ചൈനീസ് മഞ്ജ’ എന്നറിയപ്പെടുന്ന ഈ നൂൽ പട്ടം പറത്തലിനായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ മൂർച്ചയേറിയ ഈ നൂൽ മൂലം അപകടം സർവ്വസാധരണമാണ്. ഇ നൂൽ ദൽഹിയിൽ നേരത്തെ നിരോധിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: