വാഷിംഗ്ടൺ: ഐഎസിന്റെ സ്വയം പ്രഖ്യാപിത നേതാവ് അബൂബക്കർ അൽ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന് അമേരിക്ക. യുഎസിന്റെ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ബാഗ്ദാദി യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.
ബാഗ്ദാദി ഇപ്പോൾ ജീവിച്ചിരിക്കുന്നതായിട്ടാണ് തനിക്ക് തോന്നുന്നത്, ബാഗ്ദാദിക്കുവേണ്ടി സൈനികർ ഇപ്പോഴും വേട്ടയാടൽ നടത്തുകയാണ്’- മാറ്റിസ് പറഞ്ഞു. ഐഎസ് കൈയ്യടക്കി വച്ചിക്കുന്ന ഇറാഖ്, സിറിയ മേഖലകളിൽ ബാഗ്ദാദി സഞ്ചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 25 മില്ല്യൻ ഡോളറാണ് അമേരിക്ക ബാഗ്ദാദിയുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: