കുന്ദമംഗലം: കോഴിക്കോട് വ്യാജമദ്യം കഴിച്ച ഒരാള്‍ മരിച്ചു. രണ്ട് പേര് ഗുരതരാവസ്ഥയില്‍. കുന്ദമംഗലത്തിനടുത്ത് മലയമ്മയില്‍ ഇന്ന് രാവിലെയാണ് സംഭവം.
ചാത്തമംഗലം സ്വദേശി ബാലനാണ് (54)മരിച്ചത്. ബാലനൊപ്പം മദ്യപിച്ച സന്ദീപ്, ചേക്കുട്ടി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കിണറു പണിക്കാരായ ഇവര്‍ ജോലിക്കിടയിലാണ് മദ്യം കഴിച്ചതെന്നാണ് അറിയുന്നത്. മദ്യം കഴിച്ച് അധികം വൈകാതെ കുഴഞ്ഞു വീണ മൂവരേയും കോഴിക്കോട് മെഡി.കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ബാലന് മരണപ്പെടുകയായിരുന്നു.
ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ ചേര്‍ത്ത് കുടിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: