കൊല്ലം: യൂണിയന് പരിപാടിയുടെ പേരില്‍ പൊതുജനങ്ങളെ വലച്ച് ഒരുവിഭാഗം കോര്പ്പറേഷന് ജീവനക്കാര്‍. സിപിഎം സംഘടനയായ കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്പ്പറേഷന് യൂണിയന്റെ അംഗങ്ങളാണ് ഇന്നലെ ഉച്ച മുതല്‍ ഓഫീസ് കാലിയാക്കി യൂണിയന് പരിപാടിക്ക് പോയത്. ഇതോടെ പലവിധ ആവശ്യങ്ങള്‍ക്കായി കോര്‍പ്പറേഷനിലെത്തിയ സാധാരണക്കാര്‍ വലഞ്ഞു. സി.കേശവന് സ്മാരക ടൗണ്‍ഹാളിലായിരുന്നു സിപിഎം യൂണിയന്റെ ജില്ലാ കണ്‍വെന്‍ഷനും യാത്രഅയപ്പ് സമ്മേളനവും സംഘടിപ്പിച്ചത്. ജോലി സമയത്ത് ആഘോഷങ്ങള്‍ പാടില്ലെന്ന് ഉത്തരവിറക്കിയ സര്‍ക്കാരിന്റെ പാര്‍ട്ടിക്കാരാണ് ജോലി കളഞ്ഞ് യൂണിയന് പരിപാടിക്കായി മുങ്ങിയത്. ഇത് തുടര്‍ച്ചയായ രണ്ടാംദിവസമാണ് കോര്‍പ്പറേഷനിലെത്തി വലയുന്നതെന്ന് ആവശ്യക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം എന്‍ജിഒ യൂണിയന്റെ കളക്ട്രേറ്റ് ധര്‍ണയുടെ പേരിലായിരുന്നു അപ്രഖ്യാപിത പണിമുടക്കം. പൊതുജനങ്ങളെ വലയ്ക്കുന്ന ഇത്തരം പരിപാടികള്‍ക്കെതിരെ കര്‍ശനനടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: