പയ്യന്നൂര്‍: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആക്രമണത്തില്‍ വീടുകളും സ്വത്തും സകലവും നഷ്ടപ്പെട്ട് ജനിച്ച മണ്ണില്‍ അഭയാര്‍ത്ഥികളായി കഴിയുന്നവരുടെ വേദനകളിറയാന് പയ്യന്നൂര്‍ കാരയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ പ്രവര്‍ത്തകരായ ഡോ.ഐസക്, അഡ്വ.അഞ്ജന ദേവി, അഭിഭാഷക പരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വ.പ്രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം പയ്യന്നൂര്‍ കാരയിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തി പ്രശ്നങ്ങള്‍ പഠിച്ചത്. തകര്‍ന്ന വീടുകളും വാഹനങ്ങളും നേരില്‍ കണ്ട സംഘം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: