കണ്ണൂര്‍: ഓള് കേരള സ്കൂള്‍ ടീച്ചേര്‍സ് യൂണിയന് (എകെഎസ്ടിയു) ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചു പൂട്ടുക, അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, ഹൈസ്കൂള്‍ ക്ലാസുകളിലെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:35 ആക്കുക, ഹയര്‍സെക്കണ്ടറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്നവര്‍ മക്കളെ പൊതുവിദ്യാലയത്തില്‍ ചേര്‍ത്തു പഠിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും. ജില്ല പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എ കെഎസ്ടിയു ജില്ല പ്രസിഡന്റ് എന്‍.ഉത്തമന്അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: