ആലപ്പുഴ: റവന്യൂ രേഖകളില്‍ ക്രമക്കേടു കാട്ടിയതുമായി ബന്ധപ്പെട്ട് കാവാലം വില്ലേജിലെ രണ്ടു ജീവനക്കാരെ ജില്ലാ കളക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. വില്ലേജ് ഓഫീസര്‍ സി. ബിനോ, വില്ലേജ് അസിസ്റ്റന്റ് എന്‍. സുമനന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ക്രമക്കേട് പരിശോധിക്കുന്നതിനായി ഡെപ്യൂട്ടി കളക്ടര്‍ പി.എസ്. സ്വര്‍ണ്ണമ്മയെ ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: