ന്യൂദല്‍ഹി: വേള്‍ഡ് പാരാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെങ്കലം. ഡിസ്കസ് ത്രോയില്‍ കരംജ്യോതി ദലാലാണ് വെങ്കലം നേടിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്.
വനിതകളുടെ എഫ് 55 വിഭാഗത്തില്‍ 19.02 മീറ്റര്‍ എറിഞ്ഞ കരംജ്യോതി അവസാന ശ്രമത്തില്‍ ബഹ്റിന്റെ അലോമാരി റോബയെ മറി കടക്കുകയായിരുന്നു. ആദ്യം നാലാം സ്ഥാനത്തായിരുന്ന കരം ജ്യോതി പിന്നീട് ചൈനീസ് താരം അയോഗ്യയായപ്പോള്‍ വെങ്കലം നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: