തൃശൂര്‍: പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സെന്റ് രാജി വെക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃശൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. എംഎല്‍എയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡണ്ട് വിനോദ് പൊള്ളഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രദീപ് മുക്കാട്ടുകര, രഘുനാഥ് സി.മേനോന്, ഷാജന് ദേവസ്വം പറമ്പില്‍, മനോജ് നെല്ലിക്കാട്, സജീവന് വിയ്യൂര്‍, സുന്ദര്രാജന്, രവി തിരുവമ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: