തൃശൂര്‍: നഗരമദ്ധ്യത്തിലെ കടയില്‍ നിന്നും പണം നഷ്ടമായി. തൃശൂര്‍ പോസ്റ്റോഫീസ് റോഡില്‍ ചെട്ടിയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ക്രോപ്റ്റണ്‍ സാനിട്ടറീസിലാണ് മോഷണം നടന്നത്. സേഫില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയോളം നഷ്ടമായതായി ഉടമ ഈസ്റ്റ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: