തൃശൂര്‍: ജില്ലാ ആം റസ്ലിങ്ങ് അസോസിയേഷന്റേയും കൊടകര ഡ്രീം സ്റ്റൈല്‍ ഫിറ്റ്നസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ അഖില കേരള പുരുഷ-വനിതാ-ജൂനിയര്‍ ഓപ്പണ്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 12ന് കൊടകരയില്‍ നടക്കുന്നു.
ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തിനായി കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്.പ്രസാദന്‍ ചെയര്മാന്, ടി.വി.പ്രജിത്ത് ജനറല്‍ കണ്‍വീനര്‍, സുകുമാരന്‍ കോടിയത്ത് മീറ്റ് ഡയറക്ടര്‍, ഷാജുമോന്‍ വട്ടേക്കാട് കോ-ഓര്‍ഡിനേറ്ററുമായി സംഘാടകസമിതി രൂപീകരിച്ചു. അസോസിയേഷന് പ്രസിഡന്റ് അഡ്വ.വി.ജോഷി ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: