ഏറ്റുമാനൂര്‍: കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയില്‍ പെടുത്തി അതിരമ്പുഴ പഞ്ചായത്തിലെ നാല്‍പ്പാത്തിമല -ഓട്ടകാഞ്ഞിരം ഹരിജന്‍ കോളനി റോഡിന് 2.66 കോടി രൂപയുടെ അനുമതി ലഭിച്ചതായി ജോസ് കെ.മാണി അറിയിച്ചു.കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലത്തിന്റെ എം പവേര്‍ഡ് കമ്മറ്റിയാണ് റോഡിന് അനുമതി നല്‍കിയത്. നാഷണല്‍ റൂറല്‍ റോഡ്സ് ഡെവലപ്പ്മെന്റ് ഏജന്‍സിയുടെ കീഴിലുള്ള സാങ്കേതിക വിദഗ്ദ സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. അതിരമ്പുഴയില്‍ നിന്നും യൂണിവേഴ്സിറ്റി അമലഗിരി റോഡിലേക്ക് ബന്ധപ്പെടുത്തുന്ന ലിങ്ക് റോഡിണിത്.നാലു കിലോമീറ്റര്റോഡാണ് ആധു നിക രീതിയില്‍ നവീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: