കടുത്തുരുത്തി: ജന്മനക്ഷത്ര വൃക്ഷപരിപാലന പദ്ധതി കാളികാവ് ദേവീക്ഷേത്രത്തില്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന് ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ ഓണത്തിനൊരു മുറം പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. ജയപ്രകാശ്, ഉഴവൂര്‍ ബ്ലോക്ക് പ്രസിഡന്റ് മോളി ജോസഫ്, ബിജു പാതിരിമല, രമാരാജു, ബൈജു പൊയ്യാനി, ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ജി.ജി മധു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: