കൊച്ചി: കൊച്ചിയില്‍ രണ്ടരക്കോടി രൂപയോളം അസാധു നോട്ടുകള്‍ പിടികൂടി. പനങ്ങാട് സ്റ്റേഷന് പരിധിയില്‍ രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ അസാധു നോട്ടുകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്തവയെല്ലാം 500, 1000 രൂപയുടെ നിരോധിച്ച നോട്ടുകളാണെന്നാണ് പോലീസ് നല്കുന്ന വിവരം.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്ന് പോലീസ് ലക്ഷങ്ങളുടെ അസാധു നോട്ടുകള്‍ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: