മുംബൈ: മുന്‍ ദൂരദര്ശന് അവതാരക തെങ്ങ് തലയില്‍ വീണു മരിച്ചു. മുംബൈ സ്വദേശിനിയായ കഞ്ചന്‍ നാഥാണ് മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയ കഞ്ചന്റെ ശരീരത്തിലേക്കു തെങ്ങ് പതിക്കുകയായിരുന്നു.
വീടിനു സമീപത്തായിരുന്നു അപകടം. അപകടമുണ്ടായ ഉടന്‍തന്നെ ആളുകള്‍ ഓടിക്കൂടിയെങ്കിലും കഞ്ചന്റെ ജീവന് രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനാണ് അപകടത്തിനു കാരണമെന്നും അപകടമുണ്ടാക്കിയ തെങ്ങ് വെട്ടാന്‍ മുന്‍പ് അനുമതി തേടിയിരുന്നെങ്കിലും കോര്പറേഷന് അനുമതി നല്‍കിയില്ലെന്നും കഞ്ചന്റെ ബന്ധുക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: