ബെംഗളൂരു: പാരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ (അമ്മ വിഭാഗം) ജനറല്‍ സെക്രട്ടറി വി.കെ.ശശികല ഇനി സാധാരണ തടവുകാരി. ജയില്‍ പ്രവര്‍ത്തന ചട്ടങ്ങള്‍ പുതുതായി ചുമതലയേറ്റ പ്രിസണ്‍സ് എഡിജിപി എന്‍.എസ്.മേഘരിക് കര്‍ശനമാക്കിയതോടെയാണ് ശശികല വീണ്ടും സാധാരണ തടവുകാരിയായത്.
ജയിലിലെ സന്ദര്‍ശന സമയം മേഘരിക് ഇടപെട്ടു 10 മിനിറ്റായി ചുരുക്കിയിട്ടുണ്ട്. സാധാരണക്കാരനെന്നോ വിഐപിയെന്നോ ഉള്ള വേര്‍തിരിവില്ലാതെ ഭക്ഷണം പാകം ചെയ്യണമെന്നും വെള്ളിയാഴ്ച ജയില്‍ സന്ദര്‍ശനത്തിനിടെ മേഘരിക് നിര്‍ദേശിച്ചിരുന്നു.
സന്ദര്‍ശകരെ കാണാന്‍ പ്രത്യേക മുറിയും ഇഷ്ടഭക്ഷണമൊരുക്കാന്‍ അടുക്കള സംവിധാനവും ശശികലയ്ക്ക് ഉണ്ടായിരുന്നു. മാത്രമല്ല ഇഷ്ടവേഷം ധരിക്കാനുള്ള സ്വതന്ത്രവും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പുതിയ പ്രിസണ്‍സ് എഡിജിപിയുടെ വരവോടെ ജയില്‍വേഷമായ വെള്ളസാരിയിലേക്കു മാറി സാധാരണ തടവുകാരിയായി ശശികല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: