ന്യൂദല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഞായറാഴ്ച പാര്‍ലമെന്റ് യാത്രയയപ്പു നല്‍കും. പാര്‍ലമെന്റ് സെട്രല്‍ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രിമാരും ഇരു സഭകളിലെയും എംപിമാരും ചടങ്ങില്‍ പങ്കെടുക്കും.
പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും സ്പീക്കറും മന്ത്രിമാരും കക്ഷിനേതാക്കളും ഉള്‍പ്പടെ ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാര്‍ ഒപ്പിട്ട പ്രത്യേക ഉപഹാരവും രാഷ്ട്രപതിക്കു നല്‍കും. 24നു വൈകുന്നേരം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും രാഷ്ട്രപതി അത്താഴ വിരുന്നു നല്‍കും.
25ന് നിയുക്ത രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രണബ് മുഖര്‍ജിയും കോവിന്ദും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെത്തും. പുതിയ രാഷ്ട്രപതി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് പ്രണബ് മുഖര്‍ജി കേന്ദ്രമന്ത്രിയുടെ അകമ്പടിയോടെ 10ന് രാജാജി മാര്‍ഗിലെ പുതിയ വസതിയിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: