കൊച്ചി: അന്തരിച്ച എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കുറിച്ചിത്താനത്ത് വീട്ടുവളപ്പില്‍ നടക്കും. ഞായറാഴ്ച 10 മണിക്ക് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു വരും.
12 മണി മുതല്‍ തിരുനക്കര മൈതാനിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. മൂന്നിന് കോട്ടയത്തു നിന്നും കുറിച്ചിത്താനത്തേക്ക് കൊണ്ടു പോകും. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12നു വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.
എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, താരീഖ് അന്‍വര്‍, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവര്‍ സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയന് വീട്ടില്‍ എത്തി അന്തിമോപചാരം അര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: