കുന്നത്തൂര്‍: പഞ്ചായത്തംഗത്തിന്റെ വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാര്‍ സാമൂഹ്യവിരുദ്ധരുടെ അക്രമണത്തില്‍ തകര്‍ന്നു. ശൂരനാട് തെക്ക് മൂന്നാംവാര്‍ഡ് മെമ്പറും ഇരവിച്ചിറകിഴക്ക് കൃഷ്ണകൃപയില്‍ ഗീതാകുമാരിയുടെ ഹ്യുണ്ടായ് കാറാണ് കഴിഞ്ഞദിവസം രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. പ്രദേശത്ത് കുറെ നാളായി സാമൂഹ്യവിരുദ്ധ ശല്യമാണ്. ശൂരനാട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: