ബെയ്റൂട്ട്: ലെബനനില്‍ മുന്‍ ഡെപ്യൂട്ടിമേയര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. ലെബനനിലെ ആഴ്സല്‍ നഗരത്തിന്റെ മേയറായിരുന്ന അഹമ്മദ് ഫ്ലിറ്റിയാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ അഹമ്മദ് ഫ്ലിറ്റിയേയും ഒപ്പമുണ്ടായിരുന്നയാളെയും റെഡ്ക്രോസ് അംഗങ്ങള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സിറിയന്‍ അതിര്‍ത്തിയില്‍ വച്ച് അദ്ദേഹം സഞ്ചരിച്ച കാറിനു നേരെ ഭീകരര്‍ ഷെല്ലാക്രമണം നടത്തുകയായിരുന്നുവെന്ന് ലബനീസ് സായുധ സേനാവൃത്തങ്ങള്‍ അറിയിച്ചു.വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പോകവെയാണ് ഫ്ലിറ്റി ആക്രമണത്തിനിരയായതെന്നാണ് വിവരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: