കണ്ണൂര്‍: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘മൂല്യമറിയുക, ജലം കാത്തുവെക്കുക’ കാംപയിന്റെ ഭാഗമായി നാളെ ജല പാര്‍ലമെന്റ് സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ജലപാര്‍ലമെന്റില്‍ ഗ്രാമബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു.
ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ ലഭിക്കുന്ന മഴവെള്ളം പരമാവധി ഭൂമിയിലേക്കിറക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ദീര്‍ഘകാല ജലസംരക്ഷണ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനായാണ് ജലപാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്. മേഖലയിലെ വിദഗ്ധര്‍ പരിപാടിയില്‍ പങ്കെടുക്കും.
മണ്ണ് സംരക്ഷണം, ഭൂജലം, സാമൂഹ്യ വനവല്‍ക്കരണം, ദാരിദ്ര്യ ലഘൂകരണം, ജലനിധി, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ‘മൂല്യമറിയുക, ജലം കാത്തുവെക്കുക’ കാംപയിന് പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജില്ലയെ ജലസമൃദ്ധമാക്കുക എന്നതാണ് കാംപയിനിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: