കണ്ണൂര്‍: പാപ്പിനിശ്ശേരി പുതിയകാവിന് സമീപം ബിജെപി അഴീക്കോട് മണ്ഡലം കമ്മറ്റിയംഗം വലിയവീട്ടില്‍ വി.വി.അശോകന്റെ ബൈക്ക് കത്തിച്ച സംഭവം മേഖലയില്‍ അക്രമം വ്യാപിപ്പിക്കാനുളള സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്നും സംഭവം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു. പി.സത്യപ്രകാശ്, ജില്ലാ ട്രഷറര്‍ എ.ഒ.മചന്ദ്രന്, ജില്ലാ കമ്മറ്റിയംഗം ഭാസ്കരന് നായര്‍, ബിജെപി അഴീക്കോട് മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി മുകുന്ദന് നാറാത്ത്, പളളിപ്രം പ്രകാശന്, രാജേഷ് കുടുക്ക, ബിജു തുത്തി, പ്രസാദ് പളളിക്കര, ബിനില്‍ കണ്ണൂര്‍ തുടങ്ങിയ ബിജെപി നേതാക്കള്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: