കോലഴി: ഓണക്കാലത്ത് വില്‍പ്പന നടത്താനായി കോലഴി വന മേഖലയില്‍ ഒരുക്കി വെച്ചിരുന്ന വാഷ് ശേഖരം എക്സൈസ് സംഘം പിടിച്ചെടുത്തു.ഇന്‍സ്പെക്ടര്‍ എ.രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം അസി .ഇന്‍സ്പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ ഏഴു മണിക്കൂര്‍ പൂളായ്ക്കല്‍ വാലന്പ്പാറ പാമ്പൂരാന്‍പാറ മേഖലയില്‍ നടത്തിയ തിരച്ചലിലാണ് 200 ലിറ്റര്‍ വാഷ് പിടിച്ചെടുത്തത്. നവസാരം, അമോണിയ, കാത്തിപ്പൂ, ഉണ്ട ശര്‍ക്കര എന്നിവ ഇട്ടു പാകപ്പെടുത്തിയ വാഷ് ആണിതെന്ന് കരതുന്നതായി എക്സൈസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: