ആലപ്പുഴ: തീവണ്ടിയില്‍ കടത്തിയ 26 കിലോ കഞ്ചാവ് റെയില്‍വേ പോലീസ് പിടികൂടി. ധന്‍ബാദില്‍ നിന്ന് ആലപ്പുഴയിലെത്തിയ തീവണ്ടിയിലെ എസ്1 കോച്ചില്‍ നിന്നാണ് പിടിച്ചെടുത്തത്. രണ്ട് ബാഗുകളിലായി 11 കവറുകളില്‍ മെഷീന് പായ്ക്കിങ് ചെയ്ത നിലയിലായിരുന്നു. പോലീസ് തീവണ്ടി പരിശോധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതാണെന്ന് സംശയം.
ആലപ്പുഴ സ്റ്റേഷനില്‍ തീവണ്ടിയില്‍ കടത്തുന്ന കഞ്ചാവ് പിടികൂടുന്നത് പതിവായിരിക്കുകയാണെങ്കിലും, കടത്തുന്ന ഒരാളെ പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 500 കിലോയോളം കഞ്ചാവ് പലതവണയായി പിടിച്ചിട്ടുണ്ടെങ്കിലും പ്രതികളുണ്ടാകാറില്ല. ആന്ധ്രാപ്രദേശ് അടക്കമുള്ള അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് തീവണ്ടിയില്‍ കടത്തിവിടുമ്പോള്‍ അതിന്റെ വിവരം ആലപ്പുഴയിലെ മൊത്തവിതരണക്കാര്‍ക്ക് ലഭിക്കും.
പോലീസ് എത്തിയില്ലെങ്കില്‍ മാത്രമെ ഇവര്‍ ബോഗികളില്‍ നിന്ന് കഞ്ചാവ് എടുക്കുകയുള്ളു. പലപ്പോഴും ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി എത്തുന്നതിന് മുന്‍പ് തന്നെ കഞ്ചാവ് പാക്കറ്റുകള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊടുക്കന്നതായും വിവരം ഉണ്ട്. എന്നാല്‍ ഇവരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: