കല്ലൂര്‍ : ആലേങ്ങാട് മംഗലംതണ്ടില് റോഡരികില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയവരെ പിടികൂടി. തണല്‍ സംഘടന പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മാലിന്യം തള്ളിയവരെ കണ്ടെത്തി മാലിന്യം തിരിച്ചെടുപ്പിച്ചത്.
ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടി എടുത്തു. പുത്തൂരിലെ സ്റ്റേഷനറി കടയില്‍ നിന്നുള്ള പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ് ചാക്കുകളില്‍ നിറച്ച് തള്ളിയതെന്ന് കണ്ടെത്തി.
തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗം അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചു. ഉടന്‍ തന്നെ സ്റ്റേഷനറി കടയുടമയെ വിളിച്ചുവരുത്തി മാലിന്യങ്ങള്‍ തിരിച്ചെടുപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: