ചാലക്കുടി: ആദിവാസി സ്ത്രീയോട് മോശമായി സംസാരിച്ച പരാതിയില്‍ ചാലക്കുടി താലൂക്ക് സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസിനെതിരെ ഡിവെഎസ്പി സി.എസ്.ഷാഹുല്‍ ഹമീദ് കേസെടുത്തു.
ഷോളയാര്‍ ആദിവാസി കോളനിയിലെ അയ്യപ്പന്റെ ഭാര്യ ഷൈലജയോടാണ് സൂപ്രണ്ട് ഡോ.ശിവദാസ് മറ്റുള്ളവര്‍ കേള്‍ക്കെ വളരെ മോശമായി സംസാരിച്ചത്. ചികിത്സയില്‍ കഴിയുന്ന അയ്യപ്പന് സഹായത്തിന് വന്നതായിരുന്നു ഷൈലജ.
വാര്‍ഡിലെ താല്കാലിക ഡ്രസിംങ്ങ് റൂമില്‍ വെച്ച് വസ്ത്രം മാറുന്നതിനിടയില്‍ വാര്‍ഡിലേക്ക് വന്ന സൂപ്രണ്ട് മറ്റുള്ളവരുടെ മുന്പില് വെച്ച് ഷൈലജയോട് മോശമായി സംസാരിക്കുകയായിരുന്നു. ഇതിനെതിരെ ഷൈലജ ഡിവൈഎസ്പിക്ക് നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ഡോ.ശിവദാസിനെ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് ഇ.എച്ച് ആര്.പി.എം. ചാലക്കുടി താലൂക്ക് സമിതി യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് സുകുമാരന്‍ പാലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: