ചാലക്കുടി: കൊരട്ടി കാടുകുറ്റി റോഡിലെ സിയോന്‍ ആശ്രമത്തിന് സമീപം റോഡില്‍ വെള്ളക്കെട്ട്. നാട്ടുകാര്‍ വെള്ളക്കെട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തി.
തൈക്കൂട്ടം ഭാഗത്താണ് റോഡിലെ കാനകള്‍ മൂടി പോയതിനാല്‍ വെള്ളം ഒലിച്ചു പോകുവാന്‍ കഴിയാതെ വെള്ളക്കെട്ട് രൂക്ഷമായത്.
പഞ്ചായത്ത് അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ജയന് ജോസഫ് പട്ടത്തിന്റെ നേതൃത്വത്തില്‍ ചെളി വെള്ളത്തില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.
ലോനപ്പന് തേലേക്കാട്ട്, ചെറിയാന് കോനൂപറമ്പന്‍ ആന്റണി, ജോര്‍ജ്ജ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: