ഇരിങ്ങാലക്കുട: കൊടകരയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബിവറേജ് കോര്‍പ്പറേഷന്റെ വിദേശമദ്യവില്‍പ്പനശാല ഇരിങ്ങാലക്കുടയിലെ ജനവാസകേന്ദ്രത്തിലേക്ക് മാറ്റാന്‍ നീക്കം. കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരും ഇരിങ്ങാലക്കുടയിലെ സ്വകാര്യ കെട്ടിട ഉടമയും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഇതിന് പിറകില്‍. നേരത്തെ ഇരിങ്ങാലക്കുടയിലെ ബിവറേജ് ഓട്ട് ലെറ്റ് ഈ കെട്ടിട ഉടമയുടെ സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കൂത്തുപറമ്പ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് എക്സൈസ് കമ്മിഷണര്‍ അത് തടഞ്ഞ് ഉത്തരവിട്ടിരുന്നു. ഇത് നടപ്പാകാതെ വന്നതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്റെ ഉന്നതരെ പിടിച്ച് കെട്ടിട ഉടമ പുതിയ നീക്കം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: