അങ്കാറ: സോഷ്യല്‍ മീഡിയിയിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ‘ചിരിക്കുന്ന മുഖ’ത്തിന്റെ 3700 വര്‍ഷം പഴക്കമുള്ള പുരാതന രൂപം ഒരു മണ്‍പാത്രത്തില്‍ കണ്ടെത്തി. തുര്‍ക്കിയില്‍ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നാണ് പുരാവസ്തുഗവേഷകര്‍ ഇത് കണ്ടെത്തിയത്.
പാത്രത്തില്‍ കണ്ണുകള്‍ക്കായി രണ്ട് കുത്തുകളും ചിരിക്കുന്നത് സൂചിപ്പിക്കുന്ന വളഞ്ഞവരയും ഇതിലുണ്ട്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ചിരിക്കുന്ന മുഖമാണിതെന്ന് പുരാവസ്തുഗവേഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: