കുറവിലങ്ങാട്: എംസി റോഡരികില്‍ പട്ടിത്താനം-മൂവാറ്റുപുഴ റോഡില്‍ സൗരവിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. പട്ടിത്താനം മുതല്‍ കോഴാ വരെ അതിവേഗതയിലാണ് പ്രവൃത്തികള്‍ നടക്കുന്നത്.
ഏറ്റുമാനൂര്‍-ചെങ്ങന്നൂര്‍ റോഡില്‍ നേരത്തെ ഇത്തരം വഴിവിളക്കുകള്‍ സ്ഥാപിച്ചിരുന്നു. ഒര മീറ്റര്‍ ആഴത്തില്‍ സ്ഥാപിക്കുന്ന പില്ലറുകളിലാണ് എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചിരിക്കുന്ന വഴിവിളക്കുകള്‍.
ഏഴ് മീറ്റര്‍ ഉയരമാണ് ഇതിനായുളള പോസ്റ്റിനുളളത്. നിലവില്‍ കെഎസ്ഇബിയുടെ വഴിവിളക്കുകളുളള സ്ഥലങ്ങളില്‍ സോളാര്‍ വിളക്കുകള്‍ ഉണ്ടാകില്ല. പട്ടിത്താനം മുതല്‍ കൂത്താട്ടുകുളം വരെയുളള ഭാഗത്ത് റോഡ് മാര്‍ക്കിംഗും പൂര്‍ത്തിയായിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും നടുഭാഗത്തും വരകള്‍, പ്രധാന ജംഗ്ഷനുകളില്‍ സീബ്രാ ലൈനുകള്‍ എന്നിവ വരച്ച് സ്റ്റഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: