വെമ്പളളി: വെമ്പളളിയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ബിഡിജെഎസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന വെമ്പളളി ഒതയപ്പശ്ശേരിയില് ജിജിയുടെ കുടുംബത്തിന് വേണ്ടി സമാഹരിച്ച 50000 രൂപ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ എ.ജി.തങ്കപ്പന് ജിജിയുടെ അമ്മ സുലോചനയ്ക്ക് നല്കി.
ജിജിയുടെ വെമ്പളളിയിലെ വീട്ടിലെത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമ്പത്തിക സഹായം നല്‍കിയത്. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ഡി.സുരേഷ്ബാബു, ജില്ലാ പ്രസിഡന്റ് എം.പി.സെന്‍, കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് സി.എം.ബാബു, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ്, വനിതാ വിഭാഗം പ്രസിഡന്റ് ശ്യാമള ലക്ഷമണന്എന്നിവര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: