പന്തീരാങ്കാവ്: തകര്‍ന്ന റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം അവഗണിക്കപ്പെട്ടപ്പോള്‍ പെണ്‍കൂട്ടായ്മ രംഗത്തിറങ്ങി റോഡ് കോണ്‍ ക്രീറ്റ് ചെയ്തു.
ഒളവണ്ണ മാമ്പുഴക്കാട്ട് മീത്തല്‍ കോളനിയിലേക്കുള്ള ബൈപ്പാസ് ഒതയമംഗലം മീത്തല്‍ റോഡിലെ നൂറ് മീറ്ററാണ് കുടുംബശ്രീ അംഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തത്. സ്വന്തം അദ്ധ്വാ നം മാത്രമല്ല, അതിനുള്ള സാമ്പത്തിക ചെലവും അവര്‍ ഏറ്റെടുത്തു. പന്തീരാങ്കാവ് ബൈപ്പാസില്‍ നിന്ന് കോളനിയിലേക്കുള്ള എളുപ്പ വഴിയാണിത്.
ഇത് തകര്‍ന്നതോടെ അപകടങ്ങള്‍ പതിവായി. പരാതി നല്‍കിയിട്ടും പഞ്ചായത്ത് തിരിഞ്ഞുനോക്കാതിരുന്നപ്പോഴാണ് സ്നേഹ, ശ്രീശക്തി കുടുംബശ്രീ അംഗങ്ങള്‍ റോഡ് കോണ്‍ ക്രീറ്റ് ചെയ്തത്. മണലും സിമന്റും അടക്കമുള്ള സാധനങ്ങള്‍ വാങ്ങാന്‍ പണം സമാഹരിച്ചുകൊണ്ടാണ് പെണ്‍കൂട്ടായ്മ റോഡ് കോണ്‍ക്രീറ്റ് ചെ യ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: