കോട്ടയം: വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള പഠന സമ്പ്രദായത്തിനു മാത്രമേ ഇനിയുള്ള കാലഘട്ടത്തില്‍ പ്രസക്തി ഉണ്ടാവുകയുള്ളൂവെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
കോട്ടയം നിയമസഭാ നിയോജക മണ്ഡലത്തിലെ പ്ലസ് ടു, എസ്എസ്എല്‍സി, 10വേ, 12വേ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളേയും ആദരിക്കുന്നതിനായി കോട്ടയം ഗിരിദീപം സ്കൂളില്‍വച്ച് നടന്ന കോട്ടയം എംഎല്‍എ എഡ്യൂക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് സമര്‍പ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍നിന്നും ആര്‍ജ്ജിക്കുന്ന അറിവുകള്‍ വിദ്യാലയങ്ങളില്‍നിന്നും ലഭിക്കുന്ന അറിവുകളുമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍ മാത്രമേ വിദ്യാഭ്യാസം സ്വാര്ത്ഥകമാവുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, മുന്‍ പ്രസിഡന്റ് ലതിക സുഭാഷ്, നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര് സോന, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.റ്റി ശശീന്ദ്രനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉദ്ഘാടനത്തിനു മുന്‍പായി കൊച്ചി റേഞ്ച് ഐ.ജി പി.വിജയന് നയിച്ച മോട്ടിവേഷന്‍ ക്ലാസ്സും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: