കോഴിക്കോട്: ചാത്തമംഗലം എകെജി കോളനിയില്‍ വിഷമദ്യം കഴിച്ചുമരിച്ച സന്ദീപ്, ബാലന്, ചെക്കൂട്ടി എന്നിവരുടെ കൂടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വീടില്ലാത്ത സന്ദീപിന് വീടുവെക്കാനുള്ള സഹായവും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ചികിത്സാ സഹായവും നല്‍കണമെന്നും കോളനി സന്ദര്‍ശിച്ച ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. ഒബിസി മോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് കെ.സി. രാജന്, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി വി. മുരളീധരന്, വിജയന് പണിക്കര്‍, സുബ്രഹ്മണ്യന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: